Tuesday, February 14, 2012
മണപ്പുറം നന്നാവാന്‍ തീരുമാനിച്ചു??
ഓഹരി നിക്ഷേപകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കാവല്‍പ്പട്ടികള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍ മടി കാണിക്കുന്നതും ഭയക്കുന്നതും പലപ്പോഴും കോര്പോരെറ്റ് തോന്ന്യവാസങ്ങള്‍ക്ക് കാരണമാകാറുണ്ട്.
പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ ചേര്‍ന്നതാണ് മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഇതില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാത്രം ആണ് ലിസ്റ്റഡ് കമ്പനി . മണപ്പുറം ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ ആ കമ്പനിയിലെ സാധാരണ ഓഹരി ഉടമക്ക് യോതൊരു ബന്ധവും ഇല്ലാത്ത ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ബിസിനസ് നടക്കുന്നു എന്നാണ് ആര്‍ ബി ഐ കണ്ടെത്തിയിരിക്കുന്നത്. മണപ്പുറം ഫിനാന്‍സ് ഇന്ന് നിക്ഷേപകരുടെ ആദരവ് പിടിച്ചു പറ്റിയ സ്ഥാപനം ആണ്. അവിടെ ഞാന്‍ അടക്കമുള്ള നിക്ഷേപകര്‍ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ളത് ആ സ്ഥാപനത്തില്‍ ഉള്ള വിശ്വാസം മൂലം ആണ്. മണപ്പുറം ഫിനാന്‍സ് ഓഫീസില്‍ നാം ചെല്ലുന്നു. അവിടെ സ്ഥിര നിക്ഷേപം നടത്തുന്നു. ആ ഓഫീസില്‍ ഡപ്പോസിറ്റ് സ്വീകരിക്കപ്പെടുന്നു.ആ ഓഫീസി സ്റ്റാഫ് അവിടത്തെ സിസ്റ്റം ഉപയോഗിച്ച് രെസീറ്റ് നല്‍കുന്നു. ആദ്യം മണപ്പുറം ബെനെഫിറ്റ് ഫണ്ട് എന്ന സ്ഥാപനത്തിന്റെ പേരില്‍ ആണ് രെസീറ്റ് നല്കിയ്യിരുന്നത്. പിന്നീട് അത് മറ്റൊരു സ്ഥാപനത്തിന്റെ പേരില്‍ ആയി.മണപ്പുറം ഗോള്‍ഡ് ജ്യുവല്ലറിയുടെ ഗോള്‍ഡ് ഡപ്പോസിറ്റ് സ്കീം ആയ കനകധാരയുടെയും വില്‍പ്പന മണപ്പുറം ഫിനാന്‍സ് വഴി നടന്നിരുന്നു. മണപ്പുറം ഫിനാന്‍സ് എന്ന സ്ഥാപനത്തിലെ സ്റ്റാഫ്, സിസ്റ്റം എല്ലാം പ്രോമോട്ടര്മാരുടെ സ്വകാര്യ സ്ഥാപനങ്ങളുടെ ബിസിനസ് നടത്താന്‍ ഉപയോഗിക്കുക എന്ന തെറ്റായ നടപടിയെ ആണ് ആര്‍ ബി ഐ ചോദ്യം ചെയ്തത്.
തങ്ങളുടെ തെറ്റുകള്‍ ന്യായീകരിക്കാന്‍ ശ്രമിക്കാതെ മണപ്പുറം ഫിനാന്‍സ് എന്ന സ്വതന്ത്ര സ്ഥാപനത്തെ പൂര്‍ണ്ണമായും സ്വതന്ത്രമാക്കാന്‍ ഉള്ള നടപടികള്‍ ഉടനെ ഉണ്ടാകും എന്ന് മാനെജ്മെന്റ് വ്യക്തമാക്കിയിരിക്കുന്നു. ആ പറഞ്ഞത് അത്മാര്തമായി ആണെങ്കില്‍ അത് തീര്‍ച്ചയയും മണപ്പുറം ഓഹരി ഉടമകള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും, ഭാവിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചു മുന്നോട്ടു പോകുന്ന മറ്റു ഗ്രൂപ്പ് കമ്പനികള്‍ക്കും.
സുതാര്യത ,അതല്ലേ എല്ലാം..
വാല്‍കഷ്ണം:ആര്‍ ബി ഐ ഇടപെടല്‍ ഉണ്ടായ ദിവസം(ഫെബ്രുവരി 6 നു ) കൃത്യമായി ഒരു ഡയരക്ടരുടെ ഭാര്യ 5 ലക്ഷം ഓഹരികള്‍ 57.75 രൂപ പ്രതി ഓഹരി വിലക്ക് വിറ്റ വാര്‍ത്തയെ ന്യായീകരിച്ചു ശ്രി.നന്ദകുമാര്‍ പ്രസ്ഥാവന നടത്തിയത് ശരിയായ നടപടി ആണോ എന്നറിയില്ല.
Subscribe to:
Post Comments (Atom)
3 comments:
43.20 രൂപ വിലക്ക് കുറച്ചു മണപ്പുറം ഓഹരികള്‍ ഹ്രസ്വകാലത്തേക്ക് വാങ്ങി.
njanum vaangi kurachu. 48 nu
Liquidated short term position in Manappuran @47.55
Post a Comment