Monday, February 6, 2012
ധനലക്ഷ്മി ബാങ്കിന് എന്ത് സംഭവിക്കും?
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ധനലക്ഷ്മി ബാങ്ക് സിഇഓ അമിതാഭ് ചതുര്‍വേദി ഇന്ന് രാജി സമര്‍പ്പിച്ചു. ഈ വാര്‍ത്തക്ക് നിക്ഷേപകരില്‍ നിന്ന് സമ്മിശ്ര പ്രതികരണം ആയിരിക്കാം .സ്വാഗതം ചെയ്യപ്പെടേണ്ട വാര്‍ത്ത എന്നാണ് എന്റെ അഭിപ്രായം.ഇനി എന്തായാലും റിലയന്‍സ് കാപിറ്റല്‍ ഈ ബാങ്ക് ഉടനെ ഏറ്റെടുക്കും എന്ന പ്രചരണം ഉണ്ടാകാന്‍ ഇടയില്ല.കാരണം ചതുര്‍വേദി ഈ ബാങ്കില്‍ എത്തിയത് തന്നെ റിലയന്‍സ് ടേക്ക് ഓവറിനു കളം ഒരുക്കാന്‍ ആയിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് ഈ കമ്പനിയെ അടുത്തറിയാന്‍ ശ്രമിച്ചവരില്‍ ഭൂരിഭാഗവും.
ചതുര്‍വേദിയെ പിന്തുടര്‍ന്ന് ഇനിയും ചിലര്‍ കൂടി ധനക്ഷ്മി വിട്ടേക്കാം.എന്നാല്‍ ഈ രാജികള്‍ ഓഹരി വിലയില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രതികരണം താല്‍ക്കാലികം ആകും. എന്നാല്‍ എല്ലാവരും ഉറ്റു നോക്കുന്നത് കമ്പനി പുറത്തു വിടാന്‍ പോകുന്ന ത്രൈമാസ പ്രവര്‍ത്തന ഫലത്തില്‍ ആയിരിക്കും. അത് വളരെ നിരാശജനകം ആകുമെന്ന് തന്നെ വേണം കരുതാന്‍. ബാങ്ക് ലോണ്‍ ബുക്കില്‍ ജൂലൈ- സെപ്റ്റംബര്‍ മാസങ്ങളില്‍ വന്‍ വര്‍ദ്ധന (44%) രേഖപ്പെടുത്തിയിരുന്നു. നല്ല കാര്യം.എന്നാല്‍ ഈ ലോണ്‍ വര്‍ദ്ധന കിട്ടാക്കടങ്ങള്‍ എത്ര കണ്ടു വര്‍ദ്ധിപ്പിക്കും എന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം.
ലോണ്‍ ബുക്ക് ക്വാളിറ്റി മോശമാണ് എങ്കില്‍ ഈ ബാങ്ക് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയും മറ്റേതെങ്കിലും ബാങ്ക് ധനലക്ഷ്മി ബാങ്കിനെ ഏറ്റെടുക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യും.ഇത്തരം ഒരു ഏറ്റെടുക്കല്‍ ഈ ബാങ്ക് ഓഹരി നിക്ഷേപര്‍ക്ക് ഗുണം ചെയ്യാന്‍ ഇടയില്ല. എന്തായാലും ചതുര്‍വേദി പോയ നിലക്ക് റിസ്ക് എടുത്തും നിക്ഷേപം കുറച്ചു നാള്‍ തുടരാന്‍ തന്നെ ആണ് എന്റെ തീരുമാനം.
Subscribe to:
Post Comments (Atom)
0 comments:
Post a Comment