Tuesday, October 11, 2011
ഫ്ലാഷ് ന്യൂസ്
ധനലക്ഷ്മി ബാങ്ക് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റു ബാങ്കുകളെ അപേക്ഷിച്ച് മോശം പ്രകടനം ആണ് കഴിഞ്ഞ കുറെ നാളുകളായി നടത്തി വരുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചു ബാങ്കുകളില്‍ ഒന്നായി വളരാല്‍ ഉള്ള ശ്രമത്തിനിടയില്‍ ഉണ്ടാകുന്ന ബാലാരിഷ്ടതകള്‍ ആണീ മോശം പ്രകടനത്തിന് കാരണം എന്ന ബാങ്കിന്റെ വാദത്തോട് യോജിക്കാനും കഴിയില്ല.
എന്തൊക്കെ ആയാലും ഒരു ഫ്ലാഷ് ന്യൂസ് വരുന്നതോടെ ഓഹരി വിലകളില്‍ വന്‍ തകര്‍ച്ച ഉണ്ടാകുന്ന അവസ്ഥ എപ്പോഴും ന്യായീകരിക്കാവുന്നതല്ല . Money matters,സണ്‍ TV , തുടങ്ങിയ ഓഹരി വിലകള്‍ കള്ളക്കളികള്‍ പിടിക്കപ്പെട്ടപ്പോഴും , മാരന്‍ കുടുംബ വീടുകള്‍ റെയ്ഡ് ചെയ്തപ്പോഴുംതകര്‍ന്നതിന് സമാനമായ സാഹചര്യമല്ല ധനലക്ഷ്മി ബാങ്ക് നേരിടുന്നത്.
ബാങ്ക് ഓഫീസര്‍ യൂണിയന്‍ (ഈ യൂണിയന്‍ അംഗങ്ങള്‍ ഈ ബാങ്കില്‍ വളരെ കുറവാണെന്നും കേള്‍ക്കുന്നു) ഇന്ന് വെളിപ്പെടുത്തിയ സാമ്പത്തിക ക്രമക്കേട് ആരോപണം അവര്‍ ഇന്ന് പെട്ടെന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ അല്ല. നേരത്തെ അറിയാവുന്ന കാര്യങ്ങള്‍ ഇന്ന് നല്ല സമയം നോക്കി വെളിപ്പെടുത്തി എന്ന് മാത്രം.ഇത് കരുതിക്കൂടി ബാങ്കിനെ കരി തേക്കാന്‍ ഉദ്ദേശിച്ചു നടത്തിയത് അതോ അതോ കഴമ്പുള്ള ആരോപണങ്ങള്‍ ആണോ എന്ന് കാലം തെളിയിക്കും.ഇത്തരം ആരോപണം വരുമ്പോള്‍ അതിന്റെ സത്യാവസ്ഥ അന്വേഷിക്കുന്നതോടൊപ്പം ഈ ആരോപണം നടത്തിയവരോ അവരുമായി അടുപ്പം ഉള്ളവരോ ഈ ഓഹരിയില്‍ ഇന്ന് ഷോര്‍ട്ട് സെല്ലിംഗ് വഴി നേട്ടം ഉണ്ടാക്കിയിടുണ്ടോ എന്ന് കൂടി അന്വേഷിക്കണം.
ബാങ്ക് യൂണിയനുകള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കേരളത്തില്‍ ഇത് ആദ്യമായല്ല.ലോര്‍ഡ് കൃഷണ ബാങ്ക് fedaral bank ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അങ്ങിനെ സംഭവിച്ചാല്‍ Federal bank തകരും എന്നായിരുന്നു വാദം.അത് നടന്നില്ല .ആതെ bank ഇന്ന് HDFC ബാങ്കിന്റെ ഭാഗം ആയപ്പോള്‍ HDFC ബാങ്കിന് ഒരു കോട്ടവും പറ്റിയില്ല.ആര്‍ക്കും പരാതിയും ഇല്ല.
ഒരിക്കല്‍ SBT തകരാന്‍ പോകുന്നു എന്ന് bank യൂണിയനുകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്ന് കരുതി യൂണിയന്‍ ചെയ്തത് തെറ്റാണെന്നോ പറഞ്ഞത് കളവു ആണെന്നോ എനിക്ക് അഭിപ്രായമില്ല.ശരിയും തെറ്റും അറിയുന്നതിന് മുന്‍പ് അവരുടെ ആരോപണം അന്തിമ വിധി ആയി അംഗീകരിക്കാന്‍ കഴിയില്ല എന്ന് മാത്രം.
സാങ്കേതികമായി വളരെ വീക്ക് അയ ഓഹരി ആണ് ധനലക്ഷ്മി ബാങ്ക്. വില്‍പ്പന സമ്മര്‍ദ്ദം വന്നപ്പോള്‍ ഓഹരി നിരുപാധികം കീഴടങ്ങിയത് അത് കൊണ്ടാണ്.പെട്ടെന്ന് നേട്ടം മോഹിച്ചു നിക്ഷേപിക്കവുന്നാ ഓഹരി അല്ല ഈ ബാങ്ക്.എന്നാല്‍ ദീര്‍ഘ കാല നിക്ഷേപത്തിന് ഈ ഓഹരി കൊള്ളാം എന്ന അഭിപ്രായ ഉള്ള ഞാന്‍ ഇന്ന് ഒരു അവസരം മുന്നില്‍ വന്നപ്പോള്‍ അത് മുതലാക്കി എന്ന് മാത്രം.55 രൂപയ്ക്കു ലഭിച്ചപ്പോള്‍ ആണ് ഞാന്‍ ഈ ഓഹരികള്‍ വാങ്ങിയത്. ഇനിയും ഈ ഓഹരി വില 40 രൂപയിലേക്ക് പോയാല്‍ കൂടുതല്‍ വാങ്ങി ആവറേജ് ചെയ്യാനും ഉദ്ദേശിക്കുന്നു.
ആരെങ്കിലും ഒരു ആരോപണം ഉന്നയിച്ചാല്‍ ഉടനെ എല്ലാ ഓഹരികളിലും നാലില്‍ ഒന്ന് വിപണി മൂല്യം മണിക്കൂറുകള്‍ കൊണ്ട് നഷ്ട്ടം ആകുന്ന സാഹചര്യം ഉണ്ടാകില്ല.ഈ ഓഹരിയില്‍ നിക്ഷേപിക്കാന്‍ എടുത്ത തീരുമാനം തെറ്റായിരുന്നില്ലേ എന്ന് ചിന്തിക്കുന്ന വളരെ അധികം നിക്ഷേപകര്‍ ഈ ഓഹരി കൈ വശം വച്ചിരുന്നു.( SIB,AXIS,YES, INDUSIND പോലുള്ള ബാങ്കുകളില്‍ നിക്ഷേപിച്ചവര്‍ നല്ല നേട്ടം ഉണ്ടാക്കിയപ്പോള്‍ ധനലക്ഷ്മി നിക്ഷേപകര്‍ക്ക് പറയാന്‍ ഉള്ളത് നഷ്ട്ടക്കണക്കുകള്‍ മാത്രം).ഒരു പ്രത്യേക വാര്‍ത്ത മുതലാക്കി ഒരു ഓഹരിയില്‍ ഒരു ദിവസത്തേക്ക് എങ്ങിനെ കളിക്കാം എന്ന് അറിയാവുന്ന നിക്ഷേപകരുടെ സമീപനം കൂടി തകര്‍ച്ചക്ക് ആഴം കൂട്ടിയിട്ടുണ്ടാകം. വിദേശ നിക്ഷേപകര്‍ക്ക് മുന്‍ തൂക്കം ഉള്ള ഒരു ഓഹരിയാണ് ധനക്ഷ്മി .വിവാദങ്ങളില്‍ പെടുന്ന ഓഹരികളില്‍ നിന്നും മാറി നില്‍ക്കുക എന്ന വരുടെ പൊതു സമീപനം വില്‍പ്പന സമ്മര്‍ദം വര്ധിപ്പിചിരിക്കാം.
ഒട്ടേറെ പ്രതീക്ഷകള്‍ ഉണര്‍ത്തിയ ഒരു ബാങ്ക് ആണ് ധനലക്ഷ്മി .ആ പ്രതീക്ഷകള്‍ക്ക് വലിയ കോട്ടം സംഭവിച്ചിരിക്കുന്നു. ഒരു നല്ല ടീം ഉണ്ടായതു കൊണ്ടായില്ല.പെര്‍ഫോം ചെയ്യണം. അത് ഇനിയും കഴിഞ്ഞില്ലെങ്കില്‍ ഇപ്പോള്‍ നിക്ഷേപിക്കുന്നവനും പരിതപിക്കും ഭാവിയില്‍..
Subscribe to:
Post Comments (Atom)
4 comments:
ശശിയേട്ടാ..
മുമ്പ് സുചിപ്പിച്ചിരുന്ന ഓഹരിഗ്രൂപ്പ് ഉണ്ടാക്കി, അതിലേക്ക് ചേട്ടന് ഒരു മെയില്‍ അയച്ചിരുന്നു. കിട്ടിയോ. ചേട്ടന്റെ അറിവും, അനുഭവസമ്പത്തും ഞങ്ങളെപ്പോലുള്ള തുടക്കക്കാര്‍ക്ക് വളരെ ഉപകാരപ്രദമാവുമെന്നു കരുതുന്നു
ഞാനും ധനലക്ഷ്മിയുടെ ഓഹരി വാങ്ങി ആവറേജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
എന്നെ അത്ഭുതപ്പെടുത്തുന്നത്, ധനലക്ഷ്മിയുടെ കാര്യത്തില്‍, എന്തുകൊണ്ട് റിയലന്‍സിന്റെ കാര്യം ചേട്ടന്‍ പറഞ്ഞില്ല എന്നുള്ളതാണ്. റിയലന്‍സ് ഈ ബാങ്ക് ഏറ്റെടുക്കുമെന്ന് ഒരു വാര്‍ത്തയുണ്ടല്ലോ, അതില്‍ എത്രമാത്രം സത്യമുണ്ട്. ഈ വിലയിടിച്ചില്‍ അതിന്റെ ഭാഗമാണോ?
ഈ ഇടിവിന്റെ സമയത്ത് താങ്കളുടെ വിലയിരുത്തല്‍ എന്തെന്ന് അറിയാന്‍ താല്പര്യമുണ്ട്. മറ്റേതെങ്കിലും പത്ര/ദ്രൂശ്യമാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? ഒരു ട്രേഡര്‍ ആണോ? അറിയാന്‍ താല്പര്യമുണ്ട്.
പ്രിയ സാജു,
എനിക്ക് ഈ ബ്ലോഗ്ഗില്‍ നിന്ന് സ്പാം മെയില്‍ വളരെ അധികം ലഭിക്കുന്നത് കൊണ്ട് കുറെ നാളായി ഇവിടന്നുള്ള മെയില്‍ ഒന്നും തുറക്കാറില്ല. മാര്‍ക്കറ്റില്‍ നിന്നും ഒരു പ്രതീക്ഷക്കും വകയില്ലതിരുന്നത് കൊണ്ടാണ് ഗ്രൂപ്പിലും ഒന്നും എഴുതാതിരുന്നത്.ഇപ്പോഴും മാര്‍ക്കറ്റ് സംഹാര ശേഷി കൈവിട്ടിട്ടില്ല. 4500 തകര്‍ക്കുക എന്നതാണ് അടുത്ത ലക്ഷ്യം എന്ന് തോന്നുന്നു.
ധനലക്ഷ്മി ബാങ്കിനെ അന്ന് അനുകൂലിച്ചു എഴുതിയത് അന്ന് യൂണിയന്‍ എടുത്ത സ്റ്റാന്റ് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ്.ഞാന്‍ അന്ന് ആ ഓഹരി വാങ്ങുകയും അടുത്ത ദിവസം തന്നെ നല്ല ലാഭത്തില്‍ വില്‍ക്കുകയും ചെയ്തു.ഇക്കാര്യം അന്ന് തന്നെ എഴുതുകയും ചെയ്തു(ഒക്ടോബര്‍ 12 )
എനിക്ക് വളരെ പ്രതീക്ഷ ഉള്ള ഒരു ഓഹരി ആയിരുന്നു ധനലക്ഷ്മി. എന്നാല്‍ വാചകമടിയില്‍ മാത്രം ആണ് മാനേജ് മെന്‍റ് ശ്രദ്ധിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കകം ഇന്ത്യയില്‍ ഏറ്റവും മികച്ച അഞ്ചു പ്രൈവറ്റ് ബാങ്കുകളില്‍ ഒന്നാകും എന്ന് പറഞ്ഞു നടന്നെങ്കിലും ഇതുവരെ എങ്ങും എത്തിയില്ല. ലോഗോയില്‍ പോലും ആകര്‍ഷകമായ ഒരു മാറ്റം ഉണ്ടായില്ല.ആരെങ്കിലും ഏറ്റെടുക്കും എന്ന ധാരണയില്‍ ഒരു ബാങ്ക് ഓഹരി വാങ്ങുന്നതില്‍ എനിക്ക് താല്പര്യമില്ല.ഇപ്പോള്‍ 45 ആണ് അവസാന സപ്പോര്‍ട്ട്.അതെങ്ങിലും തകരാതിരിക്കട്ടെ.നഷ്ടം സഹിച്ചും തത്ക്കാലം ഒഴിവാക്കേണ്ട ഓഹരി ആണ് ധനലക്ഷ്മി എന്നാണ് എന്റെ പക്ഷം..
ഉണ്ണി എഴുതിയ കമന്റ് ഇന്നലെയെ കണ്ടുള്ളൂ.താങ്കളുടെ രണ്ടാമത്തെയും മൂന്നാമത്തെയും ചോദ്യത്തിന് ഉത്തരം ഇല്ല എന്നാണ്. ട്രേഡര്‍ അല്ലെങ്കിലും ഇന്ന് വാങ്ങിയ ഓഹരി ഇന്ന് തന്നെ പ്രതീക്ഷിച്ചതിലും വളരെ ഉയരുകയോ താഴുകയോ ചെയ്താല്‍ വില്‍ക്കുക പതിവുണ്ട്. എന്നാല്‍ ട്രേഡിംഗ് നടത്താന്‍ ഉദ്ദേശിച്ചു ഓഹരികള്‍ വാങ്ങാറില്ല.
മാര്‍ക്കറ്റ് ഇനി താഴ്ന്നു 12000 വരെ എത്തിയാലും അതിനെ ന്യായീകരിക്കാന്‍ കഴിയും.രൂപയുടെ വില ഇടിവ്.ഉയര്‍ന്ന പലിശ നിരക്കുകള്‍ ഇതൊക്കെ സെന്‍സെക്സ് ഓഹരികളുടെ ഈപിഎസ് നെ താഴോട്ട് ഒരു പക്ഷെ 1200 ലേക്ക് കൊണ്ട് പോകും.ഇന്നത്തെ ഇന്ത്യയുടെ ഭരണ നിലവാരം വച്ച് നോക്കുമ്പോള്‍ പി ഇ 10 ന്യയീകരിക്കവുന്നതാണ്.അതായത് 1200x10=12000.
ഇത് വരെ ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഖജനാവിന് 21000 കോടി രൂപ വരെ നഷ്ട്ടം ഉണ്ടാക്കിയേക്കാവുന്ന ഭക്ഷ്യ സുരക്ഷയും ആയി വന്നിരിക്കുന്നു.ബജറ്റ് കമ്മി വര്‍ദ്ധിക്കുന്നത് സര്‍ക്കാര്‍ ഗൌനിക്കുന്നില്ല. വരന്‍ പോകുന്ന യു പി അടക്കമുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് മാത്രം ആണ് ലക്‌ഷ്യം. ആദ്യം ടെക്സ്റ്റൈല്‍സ് ,റിയല്‍ എസ്റ്റേറ്റ്,ഇന്ഫ്ര, ഇപ്പോള്‍ ഏവിയേഷന്‍ ഇങ്ങിനെ ഓരോ വ്യവസായം തകരുമ്പോഴും അവര്‍ കൂട്ടത്തില്‍ മറ്റു പല വ്യവസായങ്ങളെയും തകര്‍ക്കുന്നു.ഈ വ്യവസയങ്ങല്‍ക്കെല്ലാം പണം വായ്പ്പ നല്‍കിയ ബാങ്കുകള്‍ക്ക് എങ്ങിനെ പിടിച്ചു നില്‍ക്കാന്‍ കഴിയും?ഒരു പ്രതീക്ഷ ബാക്കി ഉള്ളത് മാര്‍ക്കറ്റ് 15000 ബ്രേക്ക് ചെയ്തു താഴോട്ട് നീങ്ങാന്‍ ഇടയായാല്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ അവസരം കത്ത് നില്‍ക്കുന്ന ധാരാളം ഫണ്ടുകള്‍ മാര്‍ക്കറ്റിലേക്ക് വരാന്‍ ഇടയുണ്ട്.ആ ഒഴുക്ക് ചിലപ്പോള്‍ മാര്‍ക്കറ്റിനെ 14000 എന്ന ലെവലിന് താഴെ പോകാതിരിക്കാന്‍ സഹായിച്ചേക്കാം.മാര്‍ക്കറ്റ് 25000 ലെവല്‍ ഭേദിച്ച് മുന്നോട്ടു പോകും .പക്ഷെ അത് 2014ല്‍ ആണോ 2016ല്‍ ആണോ എന്നാര്‍ക്കു പറയാന്‍ കഴിയും?
ഇന്നത്തെ സാഹചര്യത്തില്‍ പല ബ്ലൂ ചിപ്പ് ഓഹരികളും വളരെ കുറഞ്ഞ വിലയില്‍ ലഭിക്കുന്നു . ഈ അവസരം മുതലാക്കി മാര്‍ക്കറ്റില്‍ വലിയ തകര്‍ച്ച ഉണ്ടാകുമ്പോഴൊക്കെ മികച്ച ബ്ലൂ ചിപ്പ് ഓഹരികള്‍ കുറേശ്ശെ ആയി ദീര്‍ഘകാലത്തേക്ക് നിക്ഷേപം ആയി വാങ്ങാവുന്നതാണ്. ഒരു ലക്ഷം രൂപ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ 25000 രൂപ നാലു തവണ ആയി നിക്ഷേപിക്കുന്നതാകും നല്ലത്.ഉദാഹരണത്തിന് ടാറ്റാ ഗ്ലോബല്‍ മികച്ച ഓഹരിയാണ്.അത് 400 എണ്ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ ഇപ്പോഴത്തെ വില ആയ 86 രൂപയില്‍ നിന്ന് 80 രൂപയില്‍ എത്തിയാല്‍ 100 എണ്ണം വാങ്ങുക.പിന്നീട് വീണ്ടു വിലയില്‍ ഇടിവുണ്ടായാല്‍ 100 എണ്ണം കൂടി വാങ്ങുക.തല്‍ക്കാലം ഉണ്ടാകുന്ന വിപരീത സാഹചര്യങ്ങളെ അതിജീവിച്ചു ഭാവിയില്‍ മുന്നേറാന്‍ കരുത്തുള്ള ഇത്തരം കമ്പനികള്‍ ധാരാളം ഉണ്ട്. അത്തരം കമ്പനികള്‍ കണ്ടെത്തി നിക്ഷേപിക്കുക.സമീപ ഭാവിയില്‍ ആവശ്യം വന്നേക്കാവുന്ന ഫണ്ട് ഈ മാര്‍ക്കറ്റില്‍ ഇറക്കാതിരിക്കുന്നതാകും നല്ലത്...
Post a Comment