Wednesday, August 10, 2011

പോള്‍ അപ്ഡേറ്റ് ..സ്വര്‍ണ്ണം Vs സെന്‍സെക്സ്

കഴിഞ്ഞ ഓഗസ്റ്റ്‌ 10 ന് ഈ ബ്ലോഗ്ഗില്‍ ആരംഭിച്ച ഒരു പോള്‍ ഒരു വര്‍ഷം തികയ്ക്കുന്നു .ക്ലിക്ക്.അന്ന് 10 ഗ്രാം സ്വര്‍ണ്ണത്തിന്റെ വിലയും സെന്‍സെക്സും 18220 ആയിരുന്നു.ഒരിടത്ത് നിന്ന് തുടങ്ങിയ ഈ മത്സരത്തില്‍ ആരു ജയിക്കുമെന്ന ചോദ്യത്തിന് ആദ്യമൊക്കെ ഏതാണ്ട് എല്ലാവര്ക്കും സെന്‍സെക്സ് എന്ന ഒരു ഉത്തരമേ ഉണ്ടായുള്ളൂ.പിന്നീട് വിലയില്‍ വലിയ മുന്നേറ്റം ഉണ്ടായപ്പോള്‍ സ്വര്‍ണ്ണത്തിനും വോട്ടുകള്‍ നേടാനായി.എന്നിട്ടും പോളില്‍ ഇത് വരെ പങ്കെടുത്ത 113 പേരില്‍ 74 പേരും(65%) അഭിപ്രായപ്പെട്ടത് അന്തിമ വിജയം സെന്‍സെക്സിനു തന്നെ ആകും എന്നാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ സെന്‍സെക്സ് 18220 ല്‍ നിന്ന് 6% കുറഞ്ഞു ഇന്ന് 17131 ല്‍ ക്ലോസ് ചെയ്തെങ്കില്‍ സ്വര്‍ണ്ണ വില 43% ഉയര്‍ന്നു 26078 ല്‍ എത്തിയിരിക്കുന്നു.ഇന്നത്തെ നില വച്ച് നോക്കുമ്പോള്‍ സെന്സെക്സിനെക്കാള്‍ 52% ഉയരത്തില്‍ ആണ് സ്വര്‍ണ്ണത്തിന്റെ നില്‍പ്പ്. സ്വര്‍ണ്ണത്തേക്കാള്‍ മികച്ച നേട്ടം നല്കാന്‍ BSE സെന്‍സിറ്റീവ് ഇന്‍ഡക്സിന് വിദൂരമല്ലാത്ത ഭാവിയില്‍ കഴിയും എന്ന പ്രതീക്ഷയോടെ പോള്‍ അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി തുടരുന്നു...

0 comments: