Sunday, August 7, 2011

MNP ഇഫക്റ്റ് ..

മൊബൈല്‍ നമ്പര്‍ പോര്ടബിലിറ്റി നടപ്പാക്കിയത് ജനുവരി 20 ണ് ആണ്. ഫോണ്‍ നമ്പര്‍ മാറ്റാതെ തന്നെ സര്‍വീസ് തരുന്ന സ്ഥാപാനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഉപഭോക്താവിന് അവസരം നല്‍കുന്ന ഈ പദ്ധതി നല്ല സര്‍വീസ് നല്‍കാന്‍ കെല്‍പ്പില്ലാത്ത കമ്പനികളുടെ ഉറക്കം കെടുത്തി തുടങ്ങിയിരിക്കുന്നു. ഗവണ്മെന്റ് ഉദ്ദേശിച്ചതും ജനങ്ങള്‍ ആഗ്രഹിച്ചതും നടപ്പിലാകുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഉപഭോക്താവിനെ ആകര്‍ഷിക്കുക.ഒരിക്കല്‍ തങ്ങളുടെ കണക്ഷന്‍ എടുത്തവന്‍ തങ്ങളുടെ സ്ഥിരം അടിമയായി എന്ന് കരുതി അടുത്ത ഇരക്ക് വല വീശുക എന്ന രീതി ഇനി വിലപ്പോകില്ല.നിരന്തരം നല്ല സേവനം നല്‍കാത്തവരോട് ഗുഡ് ബൈ പറയാനുള്ള അവസരം കിട്ടിയപ്പോള്‍ വിട്ടോടാ എന്ന് പ്രതികരിക്കാന്‍ ലക്ഷങ്ങള്‍ തയാര്‍ ആയിരിക്കുന്നു.ആരാണ് ജനങ്ങള്‍ക്ക്‌ കൂടുതല്‍ സ്വീകാര്യന്‍ എന്ന് മനസ്സിലാക്കാനും നമ്മെ ഈ നിയമം സഹായിക്കുന്നു. ടെലിഫോണ്‍ എന്നാല്‍ bsnl എന്ന് നാം കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു.ഒരു ഫോണിനു അപേക്ഷിച്ചു വര്‍ഷങ്ങളോളം അവരുടെ അനുഗ്രഹത്തിന് വേണ്ടി കാത്തിരുന്ന കാലം . ഒരു ഫോണ്‍ കണക്ഷന്‍ നല്‍കുക എന്നതിലും വലിയ ഒരു കസ്റ്റമര്‍ കെയര്‍ ഉണ്ടെന്നു അവരും നമ്മളും കരുതിയിരുന്നുമില്ല.പുതിയ കമ്പനികളുടെ രംഗ പ്രവേശം സേവനത്തിന്റെ പുതിയ മേഖലകളെ നമ്മെ പരിചയപ്പെടുത്തി. നാം അതില്‍ ആകൃഷ്ടരായി. എന്നാല്‍ ഇന്നും സേവനം എന്നാല്‍ എന്താണെന്നു മനസിലാകാതെ ഇരുട്ടില്‍ തപ്പുകയാണോ bsnl? ഏറ്റവും കൂടുതല്‍ പേര്‍ക്ക് മൊബൈല്‍ സേവനം നല്‍കുന്ന കമ്പനികളുടെ ലിസ്റ്റില്‍ ആദ്യത്തെ അഞ്ചില്‍ ഒരു സ്ഥാനം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകയാണ് bsnl.മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (MNP) നിലവില്‍ വന്നതോടെ പുതിയ വരിക്കാരെ തേടുന്നതിനോ ഉള്ളവരെ പിടിച്ചു നിര്‍ത്തുന്നതിനോ എന്തിനു മുന്‍ഗണന നല്‍കും എന്നറിയാതെ വിഷമികുകയാകും bsnl.ജൂണ്‍ 30 വരെയുള്ള കണക്ക് അനുസരിച്ച് 349489 വരിക്കാര്‍ മറ്റു സ്ഥാപനങ്ങളെ ഉപേക്ഷിച്ചു bsln വരിക്കാര്‍ ആയപ്പോള്‍ ഇതേ കാലയളവില്‍ bsnl സേവനം വേണ്ടെന്നു വച്ച് മറ്റു കമ്പനികളുടെ സേവനം തേടിയവരുടെ എണ്ണം 933750. അതായതു മൊത്തം വരിക്കാരില്‍ mnp മൂലം ഇത് വരെ നഷ്ടമായവരുടെ എണ്ണം 584261. ഇത് ഒരു സ്ഥാപനത്തിന്റെ മതം സ്ഥിതി അല്ല.മികച്ച കസ്റ്റമര്‍ സര്‍വീസ് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന എല്ലാവര്ക്കും ഈ അവസ്ഥയാണ്‌. ഇതൊരു തുടക്കം മാത്രമായിരിക്കും ,കാലിനു കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് തടയാന്‍ വേണ്ട ശ്രമം ഉണ്ടായില്ലെങ്കില്‍. അത്തരം ഏതു ശ്രമത്തിന്റെയും ഗുണം കൂടുതല്‍ ലഭിക്കുന്നതു ഉപഭോക്താവിന് തന്നെയായിരിക്കും..

0 comments: