Thursday, August 4, 2011
വാര്‍ഷിക പൊതു യോഗങ്ങളുടെ ഗ്ലാമര്‍ നഷ്ടമാകുമോ??
എല്ലാ പബ്ലിക് ലിമിറ്റഡ് കമ്പനികളും വാര്‍ഷിക പൊതു യോഗം(AGM) നടത്തണം എന്നത് നിയമമാണ്.നിക്ഷേപകരില്‍ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ അതിലൊക്കെ പങ്കെടുക്കാന്‍ കഴിയാറുള്ളൂ. അന്യ സംസ്ഥാനങ്ങളില്‍ നടക്കുന്ന AGM കളില്‍ പങ്കെടുക്കാന്‍ സാധാരണ നിക്ഷേപകന്‍ മിനക്കെടാറില്ല.വലിയ നിക്ഷേപങ്ങള്‍ ഉള്ളവര്‍ മാത്രമേ അതിനു തയ്യാറാകൂ.
സ്വന്തം നാട്ടിലെ ഓഹരികള്‍ വാങ്ങുമ്പോള്‍ ഒരു ഗുണം നമുക്ക് കമ്പനിയുടെ AGM ന് പങ്കെടുക്കാം എന്നതാണ്.നിക്ഷേപകരും കമ്പനി ഉടമകളും തമ്മില്‍ ആരോഗ്യകരമായ ഒരു സംവാദത്തിനുള്ള വേദി ആയിട്ടാണ് AGM നെ കാണുന്നത്,കാണേണ്ടത്. നാം നിക്ഷേപിച്ചിരുന്ന കമ്പനിയെക്കുറിച്ച് നാം അറിയാന്‍ ആഗ്രഹിക്കുന്നതെന്തും ചോദിച്ചറിയാന്‍ ആ വേദി ഉപയോഗികെണ്ടാതാണ്. എന്നാല്‍ പറയാവുന്ന കാര്യങ്ങള്‍ക്കു സെബി പരിമിതികള്‍ വച്ചിട്ടുണ്ട്.AGM ല്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വച്ച് അടുത്ത ദിവസം ഓഹരികള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്തു ലാഭം ഉണ്ടാക്കിയേക്കാവുന്ന അവസ്ഥ ഉണ്ടാകാന്‍ ഉള്ള സാഹചര്യം കമ്പനി സൃഷ്ടിച്ചു കൂടാ.പിന്നെ എന്തിനാണ് ഈ AGM? കമ്പനിയുടെ നല്ല ഭാവിയില്‍ താല്‍പര്യമുള്ളവരുടെ ഒരു ഒത്തു കൂടല്‍,ആഘോഷം .കൂട്ടത്തില്‍ ഗൌരവുള്ള ചര്‍ച്ചകളും.ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രം ആയാലോ? ഒന്നുകില്‍ അത് ഒരു പാര്‍ട്ടി മാത്രമാകും.അടിപൊളി ഭക്ഷണം , സമ്മാനങ്ങള്‍ വിതരണം ചെയ്യല്‍.
അല്ലെങ്കില്‍ വിരസമായ (പലര്‍ക്കും) ചര്‍ച്ചകള്‍ മാത്രവും.
സമ്മാനങ്ങളും , നല്ല ലഖു ഭക്ഷണവും മാത്രം പ്രതീക്ഷിച്ചു എത്തുന്ന ഓഹരി ഉടമകള്‍ കൊച്ചു കുട്ടികളെ പ്പോലെ പെരുമാറുന്നു എന്നും ഗൌരവമായ ചര്‍ച്ചകള്‍ ഉണ്ടാകുന്നില്ല എന്നും ആക്ഷേപിക്കുന്നവര്‍ അന്നും ഇന്നും ഉണ്ട്. ബാലിശമായ തോന്നാവുന്ന ആ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ വളരെ ഗൌരവ സ്വഭാവം വന്നിരിക്കുന്നു.
മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫൈര്‍സ് അവരുടെ വെബ് സൈറ്റില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു സര്‍കുലര്‍ ഭാവിയില്‍ AGM കളുടെ സ്വഭാവത്തില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ പര്യാപ്തമാണ്.സര്‍കുലര്‍ പറയുന്നത് ഇതൊക്കെയാണ്:
കമ്പനി ഉടമകള്‍ AGM ന് എത്തുന്ന ഓഹരി ഉടമകള്‍ക്ക് ഗംഭീര ഭക്ഷണവും, സമ്മാനങ്ങളും നല്‍കി അവരുടെ ശ്രദ്ധ തിരിക്കുന്നു എന്ന പരാതി ഉണ്ടായിരിക്കുന്നു.ഓഹരി ഉടമകള്‍ AGM നടക്കുന്ന സമയത്ത് ഗിഫ്റ്റ് കൂപ്പണും, സമ്മാന ങ്ങളും ,
സ്നാക് പാക്കറ്റുകളും സമാഹരിക്കാന്‍ ഓടി നടക്കുമ്പോള്‍ മാനെജ്മെന്റ് പല റസലൂഷനുകളും വേണ്ടത്ര ചര്‍ച്ചകള്‍ ഇല്ലാതെ പാസ് ആക്കുന്നു.
മേലില്‍ ചെറിയ ചായ സല്കാരം ആകാം.പക്ഷെ അത് AGM തുടങ്ങുന്നതിനു മുന്‍പ് മാത്രം.സമ്മാനങ്ങള്‍ ,സമ്മാന കൂപ്പണുകള്‍ ഇവയൊന്നും വിതരണം ചെയാന്‍ പാടില്ല. നിക്ഷേപകര്‍ക്ക് നേരിട്ട് അവരുടെ വെബ് സൈറ്റ് സന്ദര്‍ശിച്ചു അഭിപ്രായങ്ങള്‍ അറിയിക്കാനും സാധിക്കും.ഇമെയില്‍:
kamna.sharma@mca.gov.in.
monika.gupta@mca.gov.in
അഭിപ്രായങ്ങള്‍ പറയാനുണ്ടെങ്കില്‍ ഉടനെ അത് അധികാരികളെ അറിയിക്കുക,ഓഗസ്റ്റ് 14 വരെ സമയമുണ്ട്.
Subscribe to:
Post Comments (Atom)
0 comments:
Post a Comment