Tuesday, August 9, 2011
ഉര്‍വശീ ശാപം...
തിരിച്ചടികളെ ശരിയായി നേരിടാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് ഇന്നത്തെ പ്രതിസന്ധി ഉര്‍വശി ശാപം പോലെ ഉപകാരപ്രദം ആക്കാന്‍ കഴിയും. ഇന്ത്യയ്ക്ക് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം പണപ്പെരുപ്പം ആണ്.അത് നിയന്ത്രിക്കല്‍ RBI യുടെ ജോലി ആണെന്ന് പറഞ്ഞു സര്‍ക്കാര്‍ മാറി നില്‍ക്കുകയും RBI നിരന്തരം പലിശ നിരക്കുകള്‍ ഉയര്‍ത്തി വ്യവസായത്തിന്റെ നടുവൊടിക്കയും തുടരുന്നു . എന്നിട്ടും ഫലം ഉണ്ടായോ??
ഇന്ത്യയില്‍ ജനിച്ച ദേവന്‍ ശര്‍മ്മ നയിക്കുന്ന S&P എടുത്ത അമേരിക്കന്‍ ഡൌണ്‍ ഗ്രേഡ് നടപടി ഇന്ത്യയില്‍ പണപ്പെരുപ്പം കുറക്കാന്‍ സഹായിക്കും എന്ന് വേണം കരുതാന്‍.ഓഹരി വിപണികളുടെ തകര്‍ച്ച ഓയില്‍ വിപണിയിലെ നിക്ഷേപകരെ ഭയപ്പെടുത്തും.ഒരു വ്യാവസായിക മാന്ദ്യം ഉണ്ടായാല്‍ എണ്ണ വില കുറയും എന്നത് കൊണ്ട് അവിടെ നിക്ഷേപം കുറക്കാന്‍ ഉള്ള തീരുമാനം എണ്ണ വില പെട്ടെന്ന് ഇടിയാന്‍ കാരണമാകും.എണ്ണ വില ഗണ്യമായി കുറഞ്ഞാല്‍ സ്വാഭാവികമായും പണപെരുപ്പം കുറയും.
പണപ്പെരുപ്പം കുറയുന്നത് പലിശ നിരക്ക് കുറക്കാന്‍ സഹായിക്കും.വ്യവസായങ്ങള്‍ ഉണരും.ഇതിന്റെ നല്ല ഫലം ഉണ്ടാകണം എങ്കില്‍ ഇന്നത്തെ പ്രതിസന്ധി ഇന്ത്യക്ക് അതിജീവിക്കാന്‍ കഴിയണം.അതിനുള്ള ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണം.വളരെ പോസിറ്റീവ് ആയ കാര്യം അതിനു ഗോവെന്മേന്റ്റ് ശ്രമിക്കുന്നത് കാണാനായി എന്താണ്. ഡൌണ്‍ ഗ്രേഡ് ഉണ്ടായത് മുതല്‍ ധനകാര്യ മന്ത്രി,പ്ലാനിംഗ് കമ്മീഷന്‍ ഉപാധ്യക്ഷന്‍,RBI, സാമ്പത്തിക കാര്യ ഉപദേഷ്ടാവ് എന്ന് വേണ്ട ബന്ധപ്പെട്ട എല്ലാവരും ഇന്ത്യന്‍ നിക്ഷേപരെ ഭയക്കേണ്ടതില്ല എന്ന് ആശ്വസിപ്പിക്കാന്‍ രംഗത്ത് വന്നു എന്നത് വളരെ നല്ലതാണ്. എന്നാല്‍ ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് തന്നെ ഈ പ്രതിസന്ധി മറികടക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പരസ്യ പ്രസ്താവന നടത്തിയിട്ടും അമേരിക്കന്‍ നിക്ഷേപകരുടെ ആത്മവീര്യം ഉയര്‍ത്താ കഴിഞ്ഞില്ല.നമ്മുടെ പ്രധാന മന്ത്രി ഇന്ന് ജനങ്ങളോട് ഈ പ്രതിസന്ധി ഇന്ത്യയെ എങ്ങിനെ ബാധിക്കുമെന്ന് നേരിട്ട് പറയാന്‍ തയാര്‍ ആകുമെന്ന് നമുക്ക് ആശിക്കാം.ഈ പ്രതിസന്ധിക്ക് പരിഹാര മാര്‍ഗ്ഗം എന്ന നിലയില്‍ കെട്ടിക്കിടക്കുന്ന കുറെ പോളിസി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.ഉറങ്ങുന്ന ഒരു സര്‍ക്കാര്‍ അല്ല ഇന്ത്യയില്‍ ഉള്ളത് എന്ന് തെളിയിക്കാന്‍ കിട്ടിയ ഈ അസുലഭ അവസരം ഗോവെര്‍മെന്റ്റ് മുതലെടുക്കണം.
ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിദേശ നിക്ഷേപകരുടെ പിന്മാറ്റം ആണ്.അത് ഓഹരി വിപണിയെ തകര്‍ക്കും. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യയേക്കാള്‍ നല്ല ഒരു മാര്‍ക്കറ്റ് ഉണ്ടോ എന്ന് വിദേശ നിക്ഷേപകരെക്കൊണ്ട് ചോദിപ്പിക്കാന്‍ കഴിയണം.അത് സാധ്യമായാല്‍ ഇന്ത്യ ശക്തമായി തിരിച്ചു വരും.ഉര്‍വശി ശാപം ഉപകാരമാകും.അതിനുള്ള ഇച്ഛാശക്തി ഭരണകൂടം കാണിക്കുമോ? അതാണ് ഇന്നത്തെ മില്യന്‍ ഡോളര്‍ ചോദ്യം....
Subscribe to:
Post Comments (Atom)
0 comments:
Post a Comment