Friday, August 26, 2011
അഴിമതി തടയാന്‍ ബീഹാര്‍ ഇനി YouTube ഉപയോഗപ്പെടുത്തും...
ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളില്‍ ഒന്നാമനായിരുന്ന ബീഹാര്‍ ഇന്ന് മാറിയിരിക്കുന്നു, ഒരു പാട്. ഈ മാറ്റം അവരുടെ സമീപനങ്ങളിലും ദൃശ്യമായി തുടങ്ങിയിരിക്കുന്നു. അന്ന ഹസാരെ സമരത്തിന്റെ ഏറ്റവും നല്ല വശം ആതുണ്ടാക്കിയ അവബോധം ആണ്. അഴിമതിക്കെതിരെ പ്രതികരിക്കാന്‍ പൊതുജനത്തിന് ഭയം മാറിയിരിക്കുന്നു. അഴിമതി ആരോപണത്തിന് എതിരെ കണ്ണടക്കാന്‍ അധികാരികള്‍ ഭയക്കുകയും ചെയ്യുന്നു.
ഇന്ദിര ആവാസ് യോജന സ്കീം അനുസരിച്ച് ഏതാണ്ട് പത്തു ലക്ഷത്തോളം ബീഹാറിലെ പാവപ്പെട്ടവര്‍ക്ക് വീട് വക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി തുടക്കമായിരിക്കുന്നു.സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു വിതരണം നടക്കുകയാണ്. ഇതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ബീഹാറിന് 3000 കോടി രൂപ അനുവദിക്കയും ചെയ്തിരിക്കുന്നു. ഈ പണം ലഭിക്കുന്നതിനു പാവപ്പെട്ടവന്‍ ഇടനിലക്കാരനും ഉദ്യോഗസ്ഥനും കൈക്കൂലി നല്‍കേണ്ടി വരുന്നു. ഈ പദ്ധതി വഴി പണം വിതരം ചെയ്യുമ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കാനും ബീഹാര്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. പരാതികള്‍ എഴുതി വാങ്ങുന്നതോടൊപ്പം പരാതികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നു. ഈ പരാതികള്‍ പരിശോധിച്ച് വീഡിയോകള്‍ ഒന്നൊന്നായി YouTube ല്‍ അപ്‌ലോഡ് ചെയ്തു അഴിമതിക്കാരെ നാറ്റിക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമം . ഇത് എത്രമാത്രം വിജയിക്കും എന്ന് കാത്തിരുന്ന് കാണാം. എന്തായാലും പുതുമയുള്ള ഈ ശ്രമത്തെ സ്വാഗതം ചെയ്യാം..
Subscribe to:
Post Comments (Atom)
2 comments:
ഓഹരിവിപണിയില്‍ ഇപ്പോള്‍ നിക്ഷേപകര്‍ സ്വികരിക്കേണ്ട സമീപനം എന്താണ്?
മാര്‍ക്കറ്റ് സമീപ ഭാവിയില്‍ 4800 - 5200 റെയ്ഞ്ചില്‍ ആയിരിക്കും എന്ന് തോന്നുന്നു . 4800 നു അടുത്ത് മുന്‍ നിര / അടിത്തറ ശക്തമായ ഓഹരികള്‍ വാങ്ങുക,5200 നു അടുത്ത് വില്‍ക്കുക.ഇതാണ് എന്റെ ഇപ്പോഴത്തെ സമീപനം.കമ്പനിയെക്കുറിച്ച് മാത്രമല്ല അവയുടെ പ്രോമോട്ടര്മാരെയും പറ്റി കൂടുതല്‍ അറിയാന്‍ ശ്രമികണം.മോശം പ്രൊമോട്ടര്‍ ഉള്ള കമ്പനികളെ ചവറ്റു കുട്ടയില്‍ എറിയുന്ന സമീപനം ആണ് ഇന്നത്തെ നിക്ഷേപകന്റെത്.വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മികച്ച കമ്പനികള്‍ എന്ന് കരുതിയിരുന്ന everonn, educomp പോലുള്ള കമ്പനി ഉടമകളുടെ കള്ളക്കളികള്‍ പത്രങ്ങളില്‍ വായിച്ചില്ലേ. മോശം പ്രൊമോട്ടര്‍മാര്‍ ആണ് മിഡ് കേപ്/ സ്മാള്‍ കേപ് ഓഹരികളുടെ ശാപം..
Post a Comment