Tuesday, August 9, 2011

ഡൌണ്‍ഗ്രേഡ് ഇന്ത്യയെ എങ്ങിനെ ബാധിക്കും?

എളുപ്പത്തില്‍ ഉത്തരം പറയാവുന്ന ചോദ്യമല്ല, അമേരിക്കന്‍ ക്രെഡിറ്റ്‌ റേറ്റിംഗ് ഡൌണ്‍ ഗ്രേഡ് ചെയ്യപ്പെട്ട നടപടി ഇന്ത്യയെ എങ്ങിനെ ബാധിക്കും എന്നത്. ആദ്യമുണ്ടാകുന്നത് മന:ശാസ്ത്രപരമായ ആഘാതം ആയിരിക്കും.അത് സഹിക്കുകയെ നിവര്ത്തിയുള്ളു. ആദ്യം പ്രതികരിക്കും.പിന്നീടു ചിന്തിക്കും.ചിന്തിക്കുമ്പോള്‍ മനസ്സിലാകുക കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് IT കമ്പനികളെയാണ് എന്നതാണ്. അമേരിക്കയില്‍ നിന്നുള്ള ഓര്‍ഡര്‍ കുറയുന്നതും , രൂപ ശക്തമാകുന്നതും അവയുടെ പ്രകടനത്തെ ബാധിക്കും. എന്നാല്‍ രൂപ അധികം ശക്തമാകുമോ എന്ന് പറയാന്‍ കഴിയില്ല. ഡോളര്‍ ദുര്ബ്ബലമാകുന്നത് രൂപയുടെ വില വര്‍ദ്ധിപ്പിക്കും.എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങിയാല്‍ രൂപ വീക്ക് ആകും. മെറ്റല്‍ ഓഹരികള്‍ക്ക് വില കുറയാം.വ്യാവസായിക മാന്ദ്യം ചെറിയ തോതില്‍ പോലും ഉണ്ടായാല്‍ മെറ്റല്‍ ഉപഭോഗം കുറയും. ഇങ്ങിന ഓരോ വ്യവസായത്തെയും എങ്ങിനെ ബാധിക്കും എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. ഇന്ത്യയുടെ ഡോളര്‍ നിക്ഷേപം.ഇന്ത്യക്ക് അമേരിക്കര്‍ ട്രെഷറിയില്‍ വന്‍ നിക്ഷേപം ഉണ്ടെന്ന രീതിയില്‍ വന്ന പത്ര വാര്‍ത്തകള്‍ നിക്ഷേപരെ കാര്യമില്ലാതെ ഭയപ്പെടുത്തുന്നതാണ്. അമേരിക്കന്‍ ട്രെഷറിയില്‍ ചൈനയുടെ നിക്ഷേപം 1150 ബില്ല്യന്‍ ആണെങ്കില്‍ ഇന്ത്യയുടേത് 41 ബില്ല്യന്‍ ആണ്. ഒരു വ്യക്തിയുടെ (warren buffet)മാത്രം നിക്ഷേപം അതില്‍ കൂടുതല്‍ ഉണ്ട്.(warren buffet പറയുന്നത് AAAA റേറ്റിംഗ് ഉണ്ടെങ്കില്‍ ആ റേറ്റിംഗ് അമേരിക്ക അര്‍ഹിക്കുന്നു എന്നാണ്- ഞാന്‍ ഈ കാഴ്ചപ്പാടിനോട് യോജിക്കുന്നില്ല ) . ഇന്ത്യയുടെ ഒരൊറ്റ പൈസയും ഈ ട്രെഷറി നിക്ഷേപത്തില്‍ നഷ്ടാമാകുന്ന സാഹചര്യം ഇന്നില്ല. ഇന്ത്യയുടെ വിദേശ നാണയ ശേഖരണത്തിന്റെ മൂല്യത്തില്‍ കുറവുണ്ടാകും,ഡോളര്‍ വില കുറഞ്ഞാല്‍. ഇന്ത്യയുടെ വിദേശ നാണയ ശേഖരണം 320 ബില്ല്യന്‍ ഡോളര്‍ ആണ്.അതില്‍ 13% മാത്രമേ ഡോളര്‍ നിക്ഷേപം ആയുള്ളൂ.അമേരിക്കന്‍ ട്രെഷറി നിക്ഷേപങ്ങള്‍ കൂട്ടമായി പിന്‍ വലിക്കാന്‍ ശ്രമിച്ചാല്‍ നിക്ഷേപര്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കി കൊണ്ട് ഡോളര്‍ വില ഇടിയും.അടുക്കാന്‍ പറ്റാത്ത വിധം സ്വര്‍ണ്ണ വില കൂടും.ഡോളര്‍ വില ഒരു ശതമാനം കുറഞ്ഞാല്‍ ചൈനക്ക് ട്രെഷറി നിക്ഷേപത്തില്‍ മാത്രം നഷ്ടം ആകുക 11.5 ബില്ല്യന്‍ ഡോളറിനു തുല്യമായ തുക ആണ്.ചൈന അതിനു തയ്യാര്‍ ആകുമോ.ഇപ്പോള്‍ ശക്തമായ നടപടികള്‍ വേണമെന്ന ചിന്ത ഓരോ അമേരിക്കനിലും ഉണര്‍ത്താന്‍ S&Pക്ക് കഴിഞ്ഞിരിക്കുന്നു.അമേരിക്കന്‍ ഭരണകൂടം ഇത് വരെ എടുക്കാന്‍ ഭയന്നിരുന്ന നടപടികള്‍ എടുക്കാന്‍ ഇനി അവര്‍ക്ക് കഴിയും.അത് ഡോളറിനും ഗുണം ചെയ്യും. ഓഹരി വിപണി.അമേരിക്കന്‍ ട്രെഷറി പോലും അത്ര സേഫ് അല്ലെങ്കില്‍ പിന്നെ എവിടെ ആണ് കൂടുതല്‍ ആദായം എന്ന് അന്വേഷിക്കുന്ന നിക്ഷേപകര്‍ ലോകമെങ്ങും ഉണ്ടാകും. അവര്‍ക്ക് ലഭിക്കുന്ന ഒരു ഉത്തരം ഇന്ത്യ എന്നാകും. വിദേശ നിക്ഷേപങ്ങളില്‍ ഒരു വലിയ പങ്കു ഇന്ത്യയെ ലക്‌ഷ്യം വച്ച് തുടങ്ങുന്നതോടെ ഇന്ത്യന്‍ ഓഹരി വിപണികള്‍ ശക്തി പ്രാപിക്കും.ഇതെല്ലം പ്രതീക്ഷകള്‍ മാത്രം ആണ്.യാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ള പ്രഹര ശേഷി പ്രതീക്ഷകള്‍ക്ക് ഒരിക്കലും നേടാന്‍ ഒക്കില്ല. സ്വര്‍ണ്ണം:സ്വര്‍ണ്ണം ആണ് ഇപ്പോള്‍ ഹീറോ.കുറെ കാലത്തേക്ക് കൂടി സ്വര്‍ണ്ണം നിക്ഷേപകരുടെ ഫസ്റ്റ് ചോയ്സ് ആയിരിക്കയും ചെയ്യും. ഒരു കാര്യം അവിടെയും മറക്കരുത്. ഡോളര്‍,ഓഹരി,ഓയില്‍ വില പോലെ അല്ല സ്വര്‍ണ്ണ വില.സ്വര്‍ണ്ണ വിലയില്‍ ഒരു വന്‍ തകര്‍ച്ച ഉണ്ടായാല്‍ വ്യാവസായിക ലോകത്തിനു ഒരു മാറ്റവും ഉണ്ടാക്കാന്‍ അതിനു കഴിയില്ല.അത് കൊണ്ട് അത് തടയാന്‍ നിക്ഷേപര്‍ അല്ലാതെ (അത് വ്യക്തി ആയാലും രാജ്യം ആയാലും) ആരും കാര്യമായി മുന്നോട്ടു വരില്ല.ആരും അതിനെ ഒരു പ്രതിസന്ധി ആയി കാണില്ല. ഇന്നത്തെ സാഹചര്യത്തില്‍ സ്വര്‍ണവും,സ്ഥിര നിക്ഷേപവും മുന്‍ ഗണന അര്‍ഹിക്കുന്നു എങ്കിലും ഓഹരിയില്‍ നിന്നും ഓടി ഒളിക്കേണ്ട സാഹചര്യം ഇല്ല.സെലക്റ്റീവ് ആകണം.പെട്ടെന്ന് ലാഭം കിട്ടുന്ന ഓഹരികളില്‍ നിക്ഷേപിക്കാതെ നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന,അമേരിക്കന്‍,പാശ്ചാത്യ കയറ്റു മതി കുറവുള്ള കമ്പനികള്‍ തിരഞ്ഞെടുക്കണം.ഓഹരി പ്ലെഡ്ജ് ധാരാളം ചെയ്തവര്‍,നല്ല മാനെജ്മെന്റ് ഇല്ലാത്ത കമ്പനികള്‍, ലിക്വിടിട്ടി കുറവുള്ള കമ്പനികള്‍ ഒഴിവാക്കണം.ചുരുക്കത്തില്‍ പോര്‍ട്ട്‌ ഫോളിയോ യില്‍ സമയോചിത മാറ്റം ഉണ്ടാക്കണം. ഇന്നത്തെ ലോകത്ത് 8% വാര്‍ഷിക വളര്‍ച്ച നേടുന്ന ഒരു രാജ്യം സ്വപ്ന തുല്യമായ നേട്ടം ക്ഷമയുള്ള നിക്ഷേപര്‍ക്ക് നേടിക്കൊടുക്കും.സമയം കുറച്ചു കൂടുതല്‍ എടുത്താലും....

1 comments:

R SAJU thottappally said...

സ്വര്‍ണത്തെ കുറിച്ചുള്ള കമന്റ്‌ നന്നായി വളരെ വര്‍ഷങ്ങളോളം നെഗറ്റീവ് റിട്ടേണ്‍സ് കൊടുത്ത ഒരു ലോഹം ,ചൈനയും നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യതയില്ല ,വളരെ ആധികാരികമായ പോസടുകള്‍,i have saved it in my toolbar ,eagerly watching ..thx