Thursday, August 4, 2011

ബാങ്കിംഗ് സുരക്ഷിതവും എളുപ്പവുമാകും??

കസ്റ്റമര്‍ സര്‍വീസ് സുഗമമാക്കാന്‍ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ നിയോഗിക്കപ്പെട്ട RBI കമ്മറ്റിയുടെ ശുപാര്‍ശകള്‍ നിക്ഷേപകര്‍ക്ക് വളരെ ആശ്വാസകരമാകും എന്ന് വേണം കരുതാന്‍.. ഇന്ന് നമ്മുടെ ATM കാര്‍ഡ്‌ നഷ്ട്ടപ്പെട്ടാല്‍ അത് ബ്ലോക്ക്‌ ചെയ്യുന്നത് വരെ നാം ഭയക്കുന്നു , കാര്‍ഡ്‌ അടിച്ചു മാറ്റിയവന്‍ ആ കാര്‍ഡ്‌ ഉപയോഗിച്ച് നമ്മുടെ അക്കൌണ്ടിലെ പണം പിന്‍ വലിച്ചാലോ എന്ന്. യാത്രക്കിടയില്‍ കാര്‍ഡ്‌ നഷ്ട്ടപ്പെട്ടാല്‍ അത് ബ്ലോക്ക്‌ ചെയ്യുക എളുപ്പമല്ല.ബാങ്കിലേക്ക് വിളിച്ചാല്‍ അവര്‍ പറയും ബാങ്കില്‍ വരൂ ഒരു ഫോം ഫില്‍ ചെയ്തു തരണം എന്ന്.തലവേദന തന്നെ. എന്നാല്‍ പുതിയ നിര്‍ദേശം അനുസരിച്ച് ATM കാര്‍ഡ്‌ നഷ്ട്ടപ്പെട്ടാല്‍ അത് ബ്ലോക്ക്‌ ചെയ്യാന്‍ ഒരു SMS മതിയാകും. അക്കൗണ്ട്‌ ഏതു ബാങ്കില്‍ ആയാലും ATM കാര്‍ഡ്‌ ബ്ലോക്ക്‌ ചെയ്യാന്‍ SMS അയക്കേണ്ട നമ്പര്‍ ഒന്നേ ഉണ്ടാകൂ, എല്ലാ ബാങ്കിനും പൊതുവായി.ക്ഷണത്തില്‍ ബ്ലോക്ക്‌ ചെയ്യല്‍ സാധ്യമാകുന്നതോടെ പ്ലാസ്റ്റിക്‌ കാര്‍ഡിന് പ്രിയം കൂടും എന്നാണ് കണക്കു കൂട്ടല്‍. ചെറിയ നിക്ഷേപകനായാലും ഏതു ബാങ്കില്‍ നിക്ഷേപിക്കണം എന്ന് ചിന്തിക്കുമ്പോള്‍ മുന്തിയ പരിഗണ സര്‍വീസിനു അല്ല സുരക്ഷിതത്വത്തിന് ആണ് നല്‍കുന്നത്.ഏതു ബാങ്കില്‍ നിക്ഷേപിച്ചാലും ഒരു ലക്ഷം വരെയുള്ള നിക്ഷേപം പൂര്‍ണ്ണമായും ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടെന്ന് പലര്‍ക്കും അറിയില്ല. കാലം മാറിയതോടെ ഒരു ലക്ഷത്തിനു മേല്‍ നിക്ഷേപം ഉള്ളവരുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഈ പരിധി 5 ലക്ഷം രൂപ ആയി ഉയര്‍ത്തണം എന്നാണ് പുതിയ ശുപാര്‍ശ.ഈ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ 5 ലക്ഷം രൂപ വരെയുള്ള നമ്മുടെ നിക്ഷേപം,അത് ഏതു ബാങ്കില്‍ ആയാലും, ഇന്‍ഷ്വര്‍ ചെയ്തതായിരിക്കും..നമുക്ക് ഏതു സാഹചര്യത്തിലും അത് നഷ്ടമാകില്ല..

0 comments: