Tuesday, August 9, 2011
കറുത്ത ചൊവ്വാഴ്ച ?
ഇന്ന് സമീപ ഭാവിയില്‍ ലോകം കണ്ടത്തില്‍ വച്ച് ഏറ്റവും കറുത്ത ദിനമയിരിക്കാം ഓഹരി വിപണികള്‍ക്ക്.അമേരിക്കന്‍ വിപണികളുടെ ചുവടു പിടിച്ചു ലോക ഓഹരി വിപണികളില്‍ നിന്നെല്ലാം നിക്ഷേപകര്‍ പാലായനം ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഒരു വാര്‍ത്തയും ആഴത്തില്‍ അപഗ്രധിക്കേണ്ട ആവശ്യമില്ല. ഇപ്പോള്‍ വന്നിരിക്കുന്ന ഡൌണ്‍ ഗ്രേഡ് വാര്‍ത്ത കൊണ്ട് തങ്ങളുടെ നിക്ഷേപങ്ങളുടെ മൂല്യത്തില്‍ സമീപ ഭാവിയില്‍ ഇടിവുണ്ടാകുമോ? ഈ ഒരു ചോദ്യത്തിന് ഉത്തരം ഉണ്ടാകും എന്നായതു കൊണ്ട് നിക്ഷേപകര്‍ ഓഹരികള്‍ വിറ്റു കൂടുതല്‍ സുരക്ഷിതമായ സ്വര്‍ണ്ണം വാങ്ങുന്നു. അവരുടെ തീരുമാനം ശരി വച്ച് കൊണ്ട് സ്വര്‍ണ്ണ വില മുന്നോട്ടു കുതിക്കുകയും ചെയ്യുന്നു.മറ്റു വിപണികളെ അപേക്ഷിച്ച് കൂടുതല്‍ സെന്‍സിറ്റീവ് ആണ് ഓഹരി വിപണി. നിക്ഷേപകരുടെ മുഖം കറുത്താല്‍ മതി ഓഹരി വിപണി മൂക്ക് കുത്താന്‍.
2008 ആവര്‍ത്തിക്കുമോ എന്ന ഭയമാണ് എല്ലാവര്ക്കും.വളരെ ചെറുതെന്ന് അന്ന് തോന്നിയ പ്രശ്നങ്ങള്‍ ആണ് പിന്നീട് ലോകത്തെ മുഴുവന്‍ മാന്ദ്യത്തിലേക്ക് നയിച്ചത്.S&P ഡൌണ്‍ ഗ്രേഡ് ഒരു ചെറു തിര ആണ്. അതുണ്ടാക്കുന്ന മറു തിരകള്‍ ഒരു സുനാമി ആയിക്കൂടെന്നില്ല.അത്തരം ഒരു മറു തിര ആണ് ഇന്നലെ അമേരിക്കന്‍ വിപണിയില്‍ കണ്ടത്.ശരാശരി 6% ഇടിവ് ആണ് ഇന്നലെ ആ വിപണിയില്‍ ഉണ്ടായത്.അതിന്നു ലോകം മുഴുവന്‍ ആവര്‍ത്തിക്കും. കാലത്ത് തന്നെ സെന്‍സെക്സ് 1000 പോയിന്റ് ഇടിയുന്ന ഒരു അവസ്ഥ ഉണ്ടായാല്‍ അത് ഏതു നിക്ഷേപകനെ ആണ് പിടിച്ചു കുലുക്കാതിരിക്കുക? തകരുന്ന മാര്‍ക്കറ്റിലും തല ഉയര്‍ത്തി നില്‍ക്കുന്ന മുത്തൂറ്റ് പോലുള്ള ഓഹരികളെ നോക്കി അഭിമാനം കൊള്ളാന്‍ പറ്റില്ല.ഭൂമി കുലുക്കം ശക്തമായാല്‍ ഏതു വന്‍ മരവും കട പുഴകും.പിന്നെയാണോ മുത്തൂറ്റ് പോലെ ഒരു പുതു മുഖം?രാജ്യത്തിന്റെ വാല്യൂ വേഷനില്‍ കുറവുണ്ടാകുമ്പോള്‍ അത് എല്ലാ ഓഹരികളെയും തുടക്കത്തില്‍ ബാധിക്കും.ചെറിയ ഓഹരികള്‍ വില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ ഉണ്ടാകും.ഇതെല്ലം താല്‍ക്കാലികം ആണെന്നും ഇന്ത്യന്‍ ഓഹരി വിപണി വരും ആഴ്ചകളില്‍ ശക്തി വീണ്ടെടുക്കും എന്ന് ഞാന്‍ കരുതുന്നു. നഷ്ട്ടം സഹിച്ചും വിപണിയില്‍ നിന്ന് പിന്മാറാന്‍ അവസരം ഉള്ളപ്പോള്‍ അത് ഉപയോഗപ്പെടുത്തുന്നതില്‍ എന്ത് തെറ്റാനുള്ളത്? എന്തായാലും ദുര്‍ബല ഹൃദയര്‍ ഓഹരി സൂചികകള്‍ ഇന്ന് കാലത്ത് ശ്രദ്ധിക്കാതിരിക്കുന്നതാകും നല്ലത്..
Subscribe to:
Post Comments (Atom)
0 comments:
Post a Comment