Friday, August 5, 2011
അമേരിക്ക നയിക്കുന്നു..
അമേരിക്കയില്‍ ഒരു തകര്‍ച്ച ഉണ്ടായാല്‍ അത് അവരുടെ അഹങ്കാരം കുറയ്ക്കുമെന്നും അത് ലോകത്തിനു പൊതുവേ ഗുണം ചെയ്യുമെന്നും ധരിക്കുന്നവര്‍ ആണ് നമ്മള്‍.എന്നാല്‍ അമേരിക്കന്‍ വിപണിയുടെ തകര്‍ച്ച ലോകത്തിന്റെ തകര്‍ച്ച എന്ന രീതിയില്‍ ആണ് ലോകം പ്രതികരിക്കുന്നത്.അത് ഏതാണ്ട് ശരിയുമാണ്. അമേരിക്കക്കാര്‍ വാങ്ങിയില്ലെങ്കില്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എവിടെ കൊണ്ട് പോയി വില്‍ക്കും, എന്നാണ് ഒരിക്കല്‍ ഹിലരി ക്ലിന്റന്‍ ചൈനയോട് ചോദിച്ചത്. അമേരിക്കയുടെ പോക്കറ്റ് കാലിയായാല്‍ നഷ്ടം എല്ലാവര്‍ക്കും ഉണ്ട് എന്ന് അമേരിക്ക വെറുതെ ഭയപ്പെടുത്തുന്നതല്ല , ഏറെക്കുറെ സത്യമാണ്.
ഡിസംബര്‍ 2008 ണ് ശേഷം അമേരിക്ക സ്റ്റോക്ക് ഇന്ഡക്സ് Dow jones നേരിട്ട ഏറ്റവും വലിയ തകര്‍ച്ച ആണ് ഇന്നലെ കണ്ടത്.513 പോയിന്റ് (4.3%) ആയിരുന്നു തകര്‍ച്ച.2% എങ്കിലും തകരാത്ത ഏതു വിപണി ആണ് ഇന്ന് ഏഷ്യയില്‍ ഉള്ളത്?
പ്രതിസന്ധികള്‍ ഇനിയും ഉണ്ടാകും.ഓഹരി വിപണി ഇവിടെ തന്നെ ഉണ്ടാകും.ഈ സമയത്ത് നാം പഠിക്കേണ്ട പാഠം ഓഹരി വിപണിയില്‍ ഒരിക്കലും ഫുള്ളി ഇന്‍ വെസ്റ്റഡ് ആയിരിക്കരുത് എന്നാണ്. നാം സ്വന്തമാക്കാന്‍ കൊതിക്കുന്ന ചില ഓഹരികള്‍ കിട്ടിയ വിലക്ക് വില്കുന്ന സമയ വരുമ്പോള്‍ വാങ്ങാന്‍ കയ്യില്‍ പണമില്ലാത്ത അവസ്ഥ ഉണ്ടാകരുത്. പെട്ടെന്ന് ആവശ്യം വരുന്ന പണം ഓഹരി വിപണിയില്‍ നിക്ഷേപിക്കരുത്.ഇത് പോലെ ഒരു തകര്‍ച്ച ഉണ്ടാകുമ്പോള്‍ പെട്ടെന്ന് വാങ്ങാന്‍ ഒരുങ്ങരുത്. കാറ്റും കോളും ശമിക്കുന്നത് വരെ കാഴ്ചക്കാരനായി തുടരുക.
ഇന്നത്തെ സാഹചര്യത്തില്‍ ഓഹരിയേക്കാള്‍ മികച്ച നിക്ഷേപം സ്വര്‍ണ്ണവും, സ്ഥിര നിക്ഷേപവും ആണെന്ന് മനസ്സിലാക്കി അവയെ അവഗണിക്കാതിരിക്കുക.സ്വര്‍ണ്ണം ഔണ്‍സിന് 2000 ഡോളര്‍ ആകുന്ന ദിവസം വിദൂരമല്ല.ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് മാസം ആയിരം രൂപ പലിശ നല്ല ബാങ്കില്‍ നിന്നും ലഭിക്കുന്ന അവസ്ഥയും മുതലാക്കുക..
Subscribe to:
Post Comments (Atom)
1 comments:
വളരെ നല്ല റിവ്യൂ ...നേരെത്തെ തന്നെ പോസ്റ്റ് ചെയ്തതിനു നന്ദി .
Post a Comment