Thursday, August 11, 2011
ഫ്രാന്‍സിനും AAA റേറ്റിംഗ് നഷ്ടമാകുമോ?
അമേരിക്കക്ക് പുറകെ ഫ്രാന്‍സിനും AAA റേറ്റിംഗ് ഉടനെ നഷ്ടമാകുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായതും, 147 വര്‍ഷം പഴക്കമുള്ള ഫ്രാന്‍സിലെ രണ്ടാമത്തെ വലിയ ബാങ്ക് ആയ SocGen ഓഹരി വിലയില്‍ ഉണ്ടായ തകര്‍ച്ചയും ഒരു പരിധി വരെ ഇന്നലെ യൂറോപ്പ് /അമേരിക്കന്‍ ഓഹരികളുടെ തകര്‍ച്ചക്ക് കാരണമായി.
SocGen ഷെയര്‍ വില ഒരു സമയത്ത് 23% വരെ ഇന്നലെ താഴെ പോയിരുന്നു.ബാങ്ക് തകരാന്‍ പോകുന്നു എന്ന പ്രചരണം പോലും ഉണ്ടായി.ബാങ്ക് ഈ റൂമറുകള്‍ എല്ലാം നിരാകരിച്ചു എങ്കിലും SocGen ഷെയര്‍ 14.7% താഴെ ആണ് ക്ലോസ് ചെയ്തത്.
അവധിക്കാലം വെട്ടി ചുരുക്കി തിരിച്ചെത്തിയ നികോളാസ് സര്‍കോസി ഇന്നലെ രണ്ടു മണിക്കൂര്‍ നീണ്ട രാജ്യത്തെ ധനകാര്യ മന്ത്രിമാരുമായി നടത്തിയ മീറ്റിങ്ങിനു ശേഷം രാജ്യത്തിന് ഉറപ്പു കൊടുത്തത് രാജ്യത്തിന്റെ ഇപ്പോഴത്തെ ബജറ്റ് കമ്മി GDP യുടെ 7.1 % എന്നത് 2012 ല്‍ 4.6% ആയും 2013 ല്‍ 3% ആയും കുറക്കുമെന്നാണ്.
ഫ്രാന്‍സ് ഇന്നത്തെ പ്രതിസന്ധി നേരിടേണ്ടി വരുന്നത് പല കാരണങ്ങളാല്‍ ആണ്. യൂറോപ്യന്‍ രാജങ്ങളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ഏറ്റവും കൂടുതല്‍ പണം മുടക്കേണ്ടി വന്ന രണ്ടാമത്തെ രാജ്യം ഫ്രാന്‍സ് ആണ്. ഗ്രീസില്‍ അവര്‍ക്ക് ഉണ്ടായ നഷ്ടവും ഭീമമാണ്.ഇനി ഏതൊക്കെ രാജ്യങ്ങള്‍ യൂറോപ്പില്‍ സാമ്പത്തിക തകര്‍ച്ച നേരിടും എന്ന് പറയനും വയ്യ.ബജറ്റ് കമ്മി എന്ത് വില കൊടുത്തും താഴെ കൊണ്ട് വരും എന്ന ഫ്രാന്‍സ് തീരുമാനം പൊതുവേ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.
S&P അനലിസ്റ്റ് പറഞ്ഞത് അമേരിക്കയെപ്പോലെ അല്ല ഫ്രാന്‍സ്, ബജറ്റ് കമ്മി കുറക്കുന്നതിനു വ്യക്തമായ കാഴ്ചപ്പാടുകള്‍ അവര്‍ക്കുണ്ട്,റേറ്റിംഗ് കുറയ്ക്കുമെന്ന പ്രശ്നം ഇപ്പോള്‍ ഉദിക്കുന്നില്ല എന്നാണ്.എന്നാലും നിക്ഷേപകന്റെ ഭയം ഇല്ലാതാക്കാന്‍ ഒന്നും പര്യാപ്തമാകുന്നില്ല..
Subscribe to:
Post Comments (Atom)
0 comments:
Post a Comment