Tuesday, August 10, 2010

10 ഓഗസ്റ്റ്‌ 2010 - സ്വര്‍ണ്ണം = സെന്‍സെക്സ് = 18220.

സ്വര്‍ണ്ണം ആണോ ഓഹരി ആണോ നല്ല നിക്ഷേപം എന്ന ചോദ്യത്തിനുള്ള ഉത്തരം പലപ്പോഴും സ്വന്തം നിക്ഷേപ താല്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ഇത് വരെ നടന്ന മത്സരത്തില്‍ ആരായിരുന്നു വിജയി എന്ന വ്യക്തമായ ധാരണ മിക്ക നിക്ഷേപകര്‍ക്കും ഇല്ല. ഒരു താരതമ്യം അത്ര എളുപ്പവുമല്ല. കുറച്ചു ദിവസം ആയി സ്വര്‍ണ്ണവും ഓഹരിയും തമ്മില്‍ ആരാണ് മുന്നില്‍ എന്ന് കണ്ടു പിടിക്കാന്‍ വളരെ എളുപ്പംമായ വിധം മത്സരം നടക്കുന്നു. ഒപ്പത്തിനൊപ്പം.കുറച്ചു ദൂരം സ്വര്‍ണ്ണം മുന്നിലായിരിക്കും .വീണ്ടും ഓഹരി മുന്നിലെത്തും.രസകരമായ ആ മത്സരം ഈ നിമിഷവും തുടരുകയാണ്. ഇന്ന് ഓഗസ്റ്റ്‌ 10 (ചൊവ്വ ) രാത്രി 10 മണിക്ക് സ്വര്‍ണ്ണവും ഓഹരിയും ഒരു പോയിന്റ്‌ പോലും വ്യത്യാസം ഇല്ലാതെ ഒരേ നിലയില്‍ എത്തിയിരിക്കുന്നു.(http://www.moneycontrol.com/news/) 10 ഗ്രാം തങ്കം (24 കാരറ്റ് സ്വര്‍ണ്ണം )= സെന്‍സെക്സ് =18220. 10 ഗ്രാം സ്വര്ന്നതിനു 18220 രൂപ. ഇന്നത്തെ സെന്‍സെക്സ് ക്ലോസിംഗ് = 18220. ഇതാകട്ടെ സ്ടാര്ട്ടിംഗ് പോയിന്റ്‌. പോയിന്റ്‌. 10 ഓഗസ്റ്റ്‌ 2010 രാത്രി 10 മണി(IST). നമുക്ക് നോക്കാം.ഈ മത്സരത്തില്‍ ആരു ജയിക്കും എന്ന്. ഈ മാസം.ഈ വര്‍ഷം. ഒരു വര്‍ഷം.അഞ്ചു വര്‍ഷം. അങ്ങിനെ അങ്ങിനെ... എന്നത്തേയും പോലെ എന്‍റെ വോട്ട് ഓഹരിക്ക് തന്നെ ആണ്. നിങ്ങളുടെയോ? ദയവായി രേഖപ്പെടുത്തുക. കുറിപ്പ് : ചിത്രം വലുതായും വ്യക്തമായും കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

4 comments:

ശശി said...

പ്രിയ സുഹൃത്തേ,ഇതു നല്ലൊരു പരിപാടി‌യാണ്. തുടര്‍ നിരീക്ഷണം പ്രതീക്ഷിക്കുന്നു. എനിക്കു തോന്നുന്നത് സെന്‍സെക്സ് തന്നെയാണു വിക്ടറി സ്റ്റാന്‍ഡില്‍ കയറുക എന്നാണ്. കൂടാതെ സീമെകിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ഇപ്പോഴും നിക്ഷേപയോഗ്യമാണോ?... ആശംസകള്‍...

sasi said...

പ്രിയ ശശി,
താങ്കളെപ്പോലെയുള്ളവരില്‍ നിന്നും ലഭിക്കുന്ന പ്രചോദനം ആണ് സമയ പരമിതി ഉണ്ടെങ്കിലും വല്ലപ്പോഴെങ്കിലും വല്ലതും എഴുതുന്നത്‌. സീമെക്കിനെക്കുറിച്ച് എനിക്കുള്ള അഭിപ്രായം ഈ വര്‍ഷം ഏപ്രില്‍ 3 നു ഞാന്‍ ഇങ്ങിനെ ഇവടെ എഴുതിയിരുന്നു.
http://www.dhanakaryam.com/2010/04/blog-post_03.html
ഒരിക്കല്‍ കൂടി വായിക്കുക.
അന്ന് 200 ഉണ്ടായിരുന്ന ഒരു ഷെയറിനു ഇന്ന് വില 147 രൂപ.
എന്‍റെ പോര്‍ട്ട്‌ഫോളിയോയില്‍ ആ ഷെയര്‍ കാണും .പൂര്‍ണ്ണമായും മുതല്‍ മുടക്ക് പിന്‍വലിച്ച ശേഷവും ലാഭം ബാക്കിയാകുന്ന കമ്പനികളില്‍ കുറച്ചു നിക്ഷേപം തുടരുക എന്നത് എന്‍റെ ഒരു രീതി ആണ്.അവയില്‍ ചിലത് പലമടങ്ങ്‌ വീണ്ടും ലാഭം തന്നേക്കാം.ചിലത് വീണ്ടും നഷ്ടം ഉണ്ടാകിയെക്കം.ഞാന്‍ വ്യക്തമായി പറയാറുണ്ട്‌.എന്‍റെ പോര്‍ട്ട്‌ഫോളിയോയില്‍ നീല നിറത്തില്‍ ഉള്ള ഷെയറുകള്‍ പലതും ഞാന്‍ ഇപ്പോള്‍ ട്രാക്ക് ചെയ്യാത്തവ ആണ്. ഇപ്പോള്‍ ആ ഷെയറുകള്‍ കൈ വശം ഉണ്ടെങ്കില്‍ വിറ്റു വെസ്റ്റേണ്‍ ഷിപ്‌ യാര്‍ഡ്‌ (ഇപ്പോള്‍ വില 12.67 . വില 12 രൂപയ്ക്കു അടുത്തായാല്‍ കൂടുതല്‍ സേഫ് ആണ്.) വാങ്ങുന്നത് നല്ലതായിരിക്കും.
സ്വര്‍ണ്ണ ഓഹരി മത്സരത്തില്‍ ഓഹരി ജയിക്കും എന്ന് ഞാനും കരുതുന്നു,പ്രത്യേകിച്ച് ദീര്‍ഖ കാലത്തില്‍. അഭിപ്രായം പോള്‍ കോളത്തില്‍ രേഖപ്പെടുത്തുക.

ARDRA AZAD said...

Sasi sir,
Trading Quantity കുറവുള്ള സ്ക്രിപ്പുകളുകളില്‍ നിക്ഷേപിക്കുന്നത് റിസ്ക്ക് ആണോ? (ഈയ്യിടെ കുതിച്ചുയര്‍ന്ന Ashiana housing, Kpr mill, rswm തുടങ്ങിയവയിലൊക്കെ volume വളരെ കുറവാണ് കാണാറുള്ളത്.)

sasi said...

Dear Azad,
Do not look at the volume, if you are not a short term investor looking for quick gains.Never invest in a illiquid counter,with out detailed study.
Few years ago,I tried to buy Manappuram shares when it was available at Rs.8. It was almost a dead counter.No one to sell and hardly any one to buy.Now the price of the scrip appreciated more than 100 times and the counter is very very liquid.Present daily volume is around 4 lacs. So liquidity will increase if the stock is good .Do not worry,but pick only Gems,not Scrap.